ഡ്രൈവിങ് പരീക്ഷ പാസായി മടങ്ങിയ യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു

തൃശൂര്‍ : ഡ്രൈവിംഗ് ടെസ്റ്റ് പാസായി വീട്ടിലേക്ക് പോയ യുവാവ് ലോറിയിടിച്ച്‌ മരിച്ചു. തൃശൂര്‍ കാളിയാറോഡ് ചെമ്മനാംകുന്നേല്‍ സനോജ് (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പങ്ങാരപ്പിള്ളി സ്വദേശി ഗോപാലകൃഷ്ണന്‍ പരിക്കേറ്റ് ചികിത്സയിലാണ്. പാര്‍ളിക്കാട് ബസ് സ്റ്റോപ്പിനടുത്ത് ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകട

തിങ്കളാഴ്ചയായിരുന്നു സനോജ് ഡ്രൈവിംഗ് ടെസ്റ്റ് പാസായത്. അത്താണിയിലെ ഗ്രൗണ്ടിലേക്ക് ഓട്ടോറിക്ഷയില്‍ എത്തിയ സനോജ്, തിരിച്ച്‌ ബസില്‍ പോകാനായി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് സുഹൃത്തിന്റെ ബൈക്ക് കിട്ടിയത്. ഇതോടെ ബൈക്കില്‍ കയറുകയായിരുന്നു. സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടയില്‍ ഹാര്‍ബറിലേക്ക് അസംസ്‌കൃത വസ്തുവുമായെത്തിയ ടോറസ് ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.

ബൈക്കിന് പുറകില്‍ ഇരിയ്ക്കുകയായിരുന്ന സനോജ് ടോറസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഇരുവരേയും മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും സനോജിനെ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here