ബിഹാര്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി

0
1

പാട്‌ന: ബിഹാര്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. പതിമൂന്നു ജില്ലകളിലായി 69.81 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. പ്രളയം ഏറ്റവും കൂടുതല്‍ ദുരിതത്തിലാക്കിയത് അറാറിയെ ജില്ലയെയാണ്.  നേപ്പാളിലെയും ബിഹാറിന്റെ വടക്കന്‍ ജില്ലയിലെയും  കനത്തമഴയാണ്  വെള്ളപ്പൊക്കത്തിന് വഴിവച്ചത്. ബിഹാറിലെ പല നദികളും കര കവിഞ്ഞൊഴുകുകയാണ്. പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നലെ രണ്ടാംവട്ടവും വ്യോമനിരീക്ഷണം നടത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here