ആര്‍.എസ്.എസിനെതിരായ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി

0

മുംബൈ: ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവ നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ഭീവണ്ടിയിലെ കോടതിയാണ് ഐ.പി.സി. 499, 500 വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്.

മഹാത്മാഗാന്ധിയെ കൊന്നത് ആര്‍.എസ്.എസുകാരാണെന്ന വിവാദ പ്രസംഗത്തിനെതിരെ രാജേഷ് കുണ്ടേയാണ് കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പിന്നീട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അതു പിന്‍വലിച്ച് വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here