എല്ലാവരൊടുമൊപ്പം എല്ലാവരുടെയും വികസനം, വിശ്വാസം ഇതായിരുന്നു ബിഹാര്‍ തിരഞ്ഞെടുപ്പിലെ വിജയ രഹസ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനത കര്‍ഫ്യൂ മുതല്‍ കോവിഡ് മഹാമാരി വരെ ചര്‍ച്ചയായതിരഞ്ഞെടുപ്പിലാണ് ബി.ജെ.പി മികച്ച വിജയം സ്വന്തമാക്കിയത്.
സമാനതകളില്ലാത്ത തിരഞ്ഞെടുപ്പായിരുന്നു ഇന്ത്യയില്‍ നടന്നത്. മികച്ച രീതിയില്‍ അത് പൂര്‍ത്തിയാക്കാന്‍ സഹായിച്ച വ്യക്തികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.

 മധ്യപ്രദേശിലും തെലുങ്കാനയിലും ലഡാക്കിലും ബി.ജെ.പിക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചത് അഭിമാനാര്‍ഹമാണ്. രണ്ടു മുറിയില്‍ നിന്നും രണ്ട് എം.പിമാരില്‍ നിന്നും ബി.ജെ.പി ഇന്ന് രാജ്യത്തിന്റെ മുക്കിലും മൂലകളിലും വരെ പടര്‍ന്ന് കയറി. രാജ്യത്തെ ദേശീയ പാര്‍ട്ടി ബി.ജെ.പി മാത്രമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിജയത്തിന് ശേഷം ബി.ജെ.പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോഡി.

LEAVE A REPLY

Please enter your comment!
Please enter your name here