ദേശീയപതാകയെ അപമാനിച്ചു’: ചെങ്കോട്ട ആക്രമിച്ചവരെ പിടികൂടണമെന്ന് പ്രധാനമന്ത്രിയോട് കർഷകനേതാവ്

ഡൽഹി: ചെങ്കോട്ടയിൽ നടന്ന പ്രതിഷേധപരിപാടികളെ അപലിപിച്ച് പ്രധാനമന്ത്രി മൻ കി ബാത് റേഡിയോ പ്രഭാഷണത്തിൽ സംസാരിച്ചതിനു പിന്നാലെ പ്രതികരണവുമായി കര്‍ഷകനേതാവ് രാകേഷ് തികായത്. ദേശീയപതാകയോട് രാജ്യത്ത് എല്ലാവര്‍ക്കും ബഹുമാനമാണെന്നും പതാകയെ അവഹേളിച്ചവരെ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്കോട്ടയിൽ ദേശീയപതാക ആക്രമിക്കപ്പെട്ട സംഭവം രാജ്യത്തെ നോവിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് പിന്നാലെയായിരുന്നു ഭാരത് കിസാൻ യൂണിയൻ നേതാവിൻ്റെ പ്രതികരണം.

ദേശീയപതാക എല്ലാവരുടേതുമാണ്. ദേശീയപതാകയെ അവഹേളിച്ചവരെ സര്‍ക്കാര്‍ പിടികൂടണം.” അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “പ്രധാനമന്ത്രിയോടുള്ള എല്ലാ ബഹുമാനവും മുൻ നിര്‍ത്തി പറയുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ഞങ്ങള്‍ക്ക് പരിഹാരം വേണം. എന്നാൽ തോക്കിൻമുനയിൽ നിര്‍ത്തി സര്‍ക്കാരിനോട് ഞങ്ങള്‍ ചര്‍ച്ചയ്ക്കില്ല. മുൻകൂറായി നിബന്ധനകള്‍ വെച്ച ശേഷമല്ലാത്ത ചര്‍ച്ചകള്‍ക്ക് കര്‍ഷകര്‍ തയ്യാറാണ്.” രാകേഷ് തികായത് പറഞ്ഞു.

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെ സംഭവവികാസങ്ങളെപ്പറ്റി പരാമര്‍ശിച്ചത്. ചെങ്കോട്ടയിൽ ദേശീയപതാക അപമാനിക്കപ്പെട്ട സംഭവം രാജ്യത്തെ നോവിച്ചെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയ്ക്കിടെ ഒരു സംഘം ആളുകള്‍ ചെങ്കോട്ടയിൽ അതിക്രമിച്ചു കയറുകയും മുന്നിലെ കൊടിമരത്തിൽ സിഖ് പതാക കെട്ടുകയുമായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷമാണ് ആളുകളെ സ്ഥലത്തു നിന്ന് ഒഴിപ്പിക്കാനായത്.

അതേസമയം, സംഭവത്തിൽ രാഷ്ട്രീയവിവാദം തുടരുകയാണ്. ചെങ്കോട്ടയിലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പഞ്ചാബ് നടൻ ദീപ് സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്നാണ് ആരോപണം. ചെങ്കോട്ടയിൽ അതിക്രമിച്ച് കടന്നവരുമായി കര്‍ഷക സംഘടനകള്‍ക്ക് ബന്ധമില്ലെന്ന് സംയുക്ത കര്‍ഷക സമിതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാകേഷ് തികായത്തിൻ്റെ പ്രതികരണം.

കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം വിളിച്ച സര്‍വകക്ഷിയോഗത്തിലും വിഷയം തീരുമാനമായിരുന്നില്ല. പാര്‍ലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിൽ വിഷയം ശക്തമായി ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here