കച്ചവടം കുറഞ്ഞു, ആപ്പിനെ ബെവ്കോ പുറത്താക്കി… ക്യൂവിൽ നിന്ന് മദ്യം വാങ്ങാം

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് റദ്ദാക്കി. ഇനി മുതല്‍ മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി ഇല്ലാതായെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പ്പന ഒഴിവാക്കി. ഇതോടെ ഇനി പ്രത്യേകം ആപ്പിന്റെ ആവശ്യമില്ലെന്നും നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കോവിഡ് വ്യാപകമായതോടെ സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായി കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പന ആരംഭിച്ചത്. ഇതില്‍ ബുക്ക് ചെയ്ത് ബിവറേജ്, ബാര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം പാഴ്സല്‍ വാങ്ങാനാണ് അവസരം ഒരുക്കിയത്. എന്നാല്‍ കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പ്പന ഒഴിവാക്കി.ആപ് വഴിയുള്ള ബുക്കിങ് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കി. ഇതോടെയാണ് ആപ്പ് ഇനി ആവശ്യമില്ലെന്ന തീരുമാനത്തില്‍ എക്സൈസ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here