എറണാകുളം: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചുപൂട്ടിയ അന്‍പതിലധികം ബിയര്‍ -വൈന്‍ പാര്‍ലറകുള്‍ തുറന്നു. ഉടമകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉന്നത എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദേശീയ-സംസ്ഥാന പാതകള്‍ക്കരികിലുളള മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് സംസ്ഥാനത്തെ 600ഓളം ബിയര്‍‍ ,വൈന്‍ പാര്‍ലറുകള്‍ പൂട്ടിയത്. ഇതിനെതിരെ ഉടമകള്‍ വേവ്വേറെ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് ഉത്തരവനുസരിച്ച് കൂടുതലെണ്ണം തുറന്നിരിക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും നഗരമധ്യത്തിലുളള പല പാര്‍ലറുകള്‍ക്കും അനുമതി കിട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here