ബീഫ് ഒഴിവാക്കി പോലീസ് ക്യാമ്പുകളിലേക്ക് പുതിയ ഭക്ഷണക്രമം, നിരോധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥരും

0
5

ഡല്‍ഹി: കേരള പോലീസിന്റെ ഭക്ഷണക്രമത്തില്‍ നിന്നു ബീഫ് ഔട്ട്. വിവിധ ക്യാമ്പുകള്‍ക്കു നല്‍കാനായി തയാറാക്കിയ പുതിയ മെനുവില്‍നിന്നാണ് ബീഫ് വിഭവങ്ങളെ മാറ്റി നിര്‍ത്തിയത്. പുതിയ ബാച്ച് പരിശീലനം തുടങ്ങിയതിനു പിന്നാലെ ബെറ്റാലിയന്‍ മേധാവികള്‍ക്കടക്കം പുതിയ മെനു ഉള്‍പ്പെടുന്ന ഉത്തരവ് കൈമാറിയിട്ടുണ്ട്.

മെനുവില്‍ ഇല്ലെങ്കിലും ഭക്ഷണത്തില്‍ ബീഫ് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ബീഫ് കഴിക്കുന്നതിന് നിരോധനമില്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ ആശുപത്രിയിലെ പോഷകാഹാര വിദഗ്ധനാണ് മെനു തയാറാക്കിയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here