നിപ്പ: വില്ലന്‍ കിണറ്റിലെ വവ്വാലുകളല്ല, കൂടതല്‍ പരിശോധനകള്‍ തുടങ്ങി

0

തിരുവനന്തപുരം: സംസ്ഥാനത്തെ നിപാ വൈറസ് ബാധ ചെങ്ങരോത്തെ മൂസയുടെ കിണറ്റിലെ വവ്വാലുകളിലൂടെയല്ലെന്ന് സ്ഥിരീകരണം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനകളില്‍ സാമ്പിളുകള്‍ നെഗറ്റീവാണ്.

വവ്വാലിനു പുറമേ പന്നി, കന്നുകാലികള്‍, ആട് എന്നിവയുടേതുള്‍പ്പെടെ 21 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. വലിയ വവ്വാലുകളുടെ പരിശോധനാ സാമ്പിളുകള്‍ ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം വൈറസ് കേരളത്തിലെത്തിയത് എങ്ങിനെയെന്ന ആശങ്ക തുടരുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here