സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കുന്ന വിധം തുറക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകും. ഇതര സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച് ഇവ തുറക്കാമെന്ന് കാണിച്ചുളള എക്‌സൈസിന്റെ ഫയല്‍ എക്‌സൈസ് മന്ത്രി രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഔദ്യോഗിക ഉത്തരവ് ഇറക്കും.

കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകള്‍. ഏറ്റവും അടുത്ത ദിവസം തന്നെ ബാറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്‍പത് മാസമായി ബാറുകളില്‍ ടേബിള്‍ സര്‍വീസ് അനുവദിച്ചിരുന്നില്ല. ബെവ് ക്യു ആപ്പ് വഴിയും പ്രത്യേക കൗണ്ടറുകള്‍ വഴിയുമാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള സര്‍വീസ് ആയിരിക്കും അനുവദിക്കുക. ഇതിന് വേണ്ടി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here