തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാറിനും കെ.ബാബുവിനും എതിരെ അന്വേഷണാനുമതിയില്‍ ഗവര്‍ണറുടെ തീരുമാനം വൈകും. കേസിനെ സംബന്ധിച്ചുള്ള വിശദീകരണം നേരത്തെ ഗവർണർ വിജിലന്‍സ് ഡയറക്ടറോട് ആരാഞ്ഞിരുന്നു. എന്നാല്‍ അവധിയിലുള്ള സുദേഷ്കുമാര്‍ കഴിഞ്ഞ ദിവസം മടങ്ങിയെത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും നാളെയേ മടങ്ങിയെത്തുകയുള്ളു.

ഗവർണറെ കണ്ടു വിശദീകരിക്കുകയാണോ രേഖാമൂലം വിശദീകരണം നൽകുകയാണോ ചെയ്യുകയെന്നു വ്യക്തമല്ല. ഗവർണറെ കാണുന്നതിനു വിജിലൻസ് ഡയറക്ടർ ഇതേവരെ സമയം ചോദിച്ചിട്ടില്ല. ബിജു രമേശ് ഉന്നയിച്ച ബാർ കോഴ ആരോപണത്തെക്കുറിച്ചു വിജിലൻസിന്റെ പ്രാഥമിക അന്വേഷണം നടത്തുന്നതിനു ഗവർണറുടെ അനുമതി തേടുന്ന ഫയൽ കഴിഞ്ഞ ദിവസമാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സർക്കാർ അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here