ബാങ്കുകള്‍ തുറന്നു; നോട്ടുകള്‍ മാറ്റി വാങ്ങാം

0

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിക്കുന്നതിനായി അടച്ചിട്ട ബാങ്കുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. പുതിയ നോട്ടുകളുടെ വിതരണവും ഇന്നു മുതല്‍ പുന:രാരംഭിക്കും. എ.ടി.എം കൗണ്ടറുകള്‍ നാളെ മുതലേ പ്രവര്‍ത്തിച്ചു തുടങ്ങുവെന്നാണ് ബാങ്കുകള്‍ നല്‍കുന്ന വിവരം.

പഴയ നോട്ടുകള്‍ ബാങ്കുകള്‍ക്കു പുറമേ പോസ്റ്റ് ഓഫീസുകളിലും മാറ്റി വാങ്ങാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖയ്‌ക്കൊപ്പം നിശ്ചിത അപേക്ഷ പൂരിപ്പിച്ച്, പഴയ നോട്ടുകള്‍ സഹിതം സമര്‍പ്പിച്ചാല്‍ പുതിയവ ലഭിക്കും. ഇതിനായി മിക്ക ബാങ്കുകളിലും കൂടുതല്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഒരു ദിവസം ബാങ്കില്‍ നിന്ന് മാറ്റി വാങ്ങാന്‍ സാധിക്കുക 4000 രൂപവരെ മാത്രമായിരിക്കും. എന്നാല്‍, എത്ര രൂപവേണമെങ്കിലും അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുക 2.5 ലക്ഷത്തിനു മുകളിലാകുന്നുണ്ടോയെന്ന നിരീക്ഷണം ഇന്‍കം ടാക്‌സ് വകുപ്പ് അടക്കം നടത്തുന്നുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here