3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്‌: ബാങ്ക് ഓഫ് മഹാരാഷ്ട്ര എം.ഡി രവീന്ദ്ര മറാത്തെ അറസ്റ്റില്‍

0

മുംബൈ: 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പു കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര എം.ഡിയും സി.ഇ.ഒയുമായ രവീന്ദ്ര മറാത്തെ അറസ്റ്റിലായി. കേസില്‍ ബാങ്കിന്റെ മുന്‍ സി.എം.ഡിയായ സുഷീല്‍ മുനോട്ടും അറസ്റ്റിലായിട്ടുണ്ട്.

നിക്ഷേപ തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ഡി.എസ്. കുല്‍ക്കര്‍ണിയുടെ സി.എസ്.കെ. ഗ്രൂപ്പിന് മാനദണ്ഡങ്ങള്‍ മറികടന്ന് വായ്പ നല്‍കിയെന്ന കേസാണ് ബാങ്കിന്റെ തലപ്പത്തുള്ളവര്‍ക്ക് കുരുക്കായത്. ഡി.എസ്.കെ ഗ്രൂപ്പിന് രഹസ്യധാരണയിലൂടെ വായ്പ അനുവദിച്ചെന്നാണ് കേസ്. വഞ്ചനാക്കുറ്റമടക്കം ചാര്‍ത്തിയാണ് അറസ്റ്റ്. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മാതാവ് ഡി.എസ് കുല്‍ക്കര്‍ണിയും ഭാര്യ ഹേമന്തിയും ഫെബ്രുവരിയില്‍ അറസ്റ്റിലായിരുന്നു. കുല്‍ക്കര്‍ണിയുടെ 124 സ്വത്തുക്കളും 276 ബാങ്ക് അക്കൗണ്ടുകളും 46 വാഹനങ്ങളും കണ്ടുകെട്ടാന്‍ കഴിഞ്ഞമാസം മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here