വീട് ജപ്തി ചെയ്തു, 10 അംഗ കുടുംബം പെരുവഴിയില്‍

0
3

അവിണിശ്ശേരി: വൃദ്ധദമ്പതിമാരും കുഞ്ഞുങ്ങളുമടങ്ങിയ പത്തംഗം കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച വീടും ഭൂമിയും ബാങ്ക് ജപ്തി ചെയ്തു. അവിണിശ്ശേരി പഞ്ചായത്തില്‍ അംബേദ്കര്‍ കോളജിനിയിലെ മഞ്ജുളയുടെയും മീരയുടേയും വീടിനു ബാങ്ക് അധികൃതര്‍ സീല്‍ പതിപ്പിച്ചപ്പോള്‍, കുടുംബത്തിന് അന്തിയുറങ്ങാന്‍ സ്ഥലമില്ലാതായി.

പഞ്ചായത്ത് സൗജന്യമായി നല്‍കിയ നാലു സെന്റ് ഭൂമിയില്‍ വീടുവയ്ക്കാനാണ് നാലു വര്‍ഷം മുമ്പ് നാലു ലക്ഷം രൂപ വായ്പയെടുത്തത്. ഒന്നരലക്ഷം രൂപ തിരിച്ചടച്ചു. 10 വര്‍ഷം കാലാവധിയിലാണ് വായ്പ കിട്ടിയത്. എന്നാല്‍, കുടിശ്ശികയെ തുടര്‍ന്ന് ജപ്തി നടപ്പാക്കിയത് കോടതി മുഖേന നിയോഗിച്ച കമ്മിഷന്‍ വഴിയാണെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here