ചൈനയുടെ ഇടപെടല്‍, ഇന്ത്യന്‍ സഹായം നിരസിച്ചു, മൂന്ന് പദ്ധതികള്‍ ബംഗ്ലാദേശ് സ്വന്തമായി നടപ്പാക്കും

0

ഡല്‍ഹി: വികസനപദ്ധതികളില്‍ ഇന്ത്യന്‍ പങ്കാളിത്തം നിരസിച്ച് സുഹൃത് രാജ്യമായ ബംഗ്ലാദേശ്. ഇന്ത്യന്‍ ലൈന്‍ ഓഫ് ക്രഡിറ്റ് എന്നപേരില്‍ ബംഗ്ലാദേശിന്റെ വികസന പദ്ധതികള്‍ക്ക് ഇന്ത്യ ധനസഹായം അനുവദിച്ചിരുന്നു. ആരോഗ്യരംഗത്തെ മൂന്ന് ബൃഹദ് പദ്ധതികളെ ഈ ധനസഹായപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതായാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഈ പദ്ധതികള്‍ ഇനി സ്വന്തം നിലയില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
320 ദശലക്ഷം ഡോളര്‍ മുടക്കി സ്ഥാപിക്കുന്ന പൊള്ളല്‍ പ്ലാസ്റ്റിക് സര്‍ജറി ചികിത്സയ്ക്കായുള്ള മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, 40 ദശലക്ഷം ഡോളറിന്റെ രംഗമതി മെഡിക്കല്‍കോളജിന്റെ വിപുലീകരണം, കാന്‍സര്‍ ചികിത്സാരംഗം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രോജക്ടുകള്‍ എന്നിവയാണ് ഇന്ത്യന്‍ ധനസഹായപരിധിയില്‍ നിന്നും ഒഴിവാക്കിയത്. പ്രധാനമന്ത്രി ഷേക്ഹസീനയുടെ ഓഫീസില്‍ നടന്ന സബ്‌റീജണല്‍ കോര്‍പറേഷന്‍ യോഗത്തിലാണ് തീരുമാനം. ഇന്ത്യന്‍ സഹായം നിരസിക്കാനുള്ള കാരണം ബംഗ്ലാദേശ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ ഈ പദ്ധതികളില്‍ ഇന്ത്യയും ചൈനയും ഒരുപോലെ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഷേക് ഹസീന ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്നാണ് സൂചന. എന്നാല്‍ ആരോഗ്യരംഗത്ത് നടപ്പാക്കുന്ന പദ്ധതികളിലേക്ക് വകയിരുത്തിയ ഇന്ത്യന്‍ ധനസഹായം മറ്റ് പദ്ധതികളിലേക്ക് വകമാറ്റാനാണ് തീരുമാനം. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലേക്ക് പണമൊഴുക്കാനും വികസന പദ്ധതികളില്‍ പങ്കാളായാവാനും ചൈന കൂടുതല്‍ താത്പര്യം കാട്ടുന്നുണ്ട്. ചൈനീസ് സമ്മര്‍ദ്ദമാണോ ഇത്തരം നീക്കത്തിനുപിന്നിലെന്ന് അറിവായിട്ടില്ല. ഇന്ത്യയോട് വളരെയേറെ അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് ബംഗ്ലാദേശ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here