കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്​ വിട്ട്​ ബി.ജെ.പിയിലേക്ക്​ പോയ വഞ്ചകന്‍മാര്‍ക്ക്​ നന്ദി അറിയിക്കാനായി പാര്‍ട്ടി വലിയ ആഘോഷ പരിപാടി നടത്തുമെന്ന്​ മുന്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ മദന്‍ മിത്ര. അത്തരക്കാര്‍ ഒഴിഞ്ഞുപോയതോടെ തൃണമൂല്‍ വൈറസ്​ മുക്​തമായെന്നും അദ്ദേഹം എ.എന്‍.​െഎയോട്​ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ സംസ്ഥാനത്ത്​ വന്‍ സ്വാധീനമുള്ള നന്ദിഗ്രാം എം.എല്‍.എ സുവേന്ദു അധികാരി പാര്‍ട്ടി വിട്ട്​ ബി.ജെ.പിയിലേക്ക്​ ചേക്കേറിയതിന്​​ പിന്നാലെയായിരുന്നു മിത്രയുടെ പ്രതികരണം.

സുവേന്ദു അധികാരിയെ കൂടാതെ അഞ്ച്​ തൃണമൂല്‍ എം.എല്‍.എമാര്‍ കൂടി ശനിയാഴ്​ച്ച മിഡ്​നാപൂരില്‍ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ പ​െങ്കടുത്ത റാലിയില്‍ വെച്ച്‌​ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. രണ്ട്​ സി.പി.എം, ഒാരോ സി.പി.ഐ, കോണ്‍ഗ്രസ്​ എം.എല്‍.എമാരും ബി.ജെ.പിയിലെത്തിയിട്ടുണ്ട്​.

കഴിഞ്ഞ പത്തുവര്‍ഷമായി പാര്‍ട്ടിയില്‍ നിന്നും തനിക്കൊന്നും ലഭിച്ചില്ലെന്നാണ് ​​സുവേന്ദു അധികാരി പറയുന്നത്​. എന്തുകൊണ്ടാണ്​ ഇത്രയും കാലം പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട്​​ ഒന്നും മിണ്ടാതിരുന്നതെന്ന്​ മിത്ര ചോദിച്ചു. തൃണമൂല്നേതാവും മന്ത്രിയും ആയി നിങ്ങള്പ്രവര്ത്തിച്ചു. താങ്കളുടെ സഹോദരന്എം.പിയാണ്​. പിതാവും എം.പിയാണ്​. ഇത്രയും കാലം പാര്ട്ടി തനിക്ക്വേണ്ടി ഒന്നും ചെയ്തില്ല എന്നാണ്പറയുന്നതെങ്കില്‍, എന്തുകൊണ്ടാണ്നിങ്ങള്മിണ്ടാതിരുന്നത്​. അധികാരം ആസ്വദിക്കുകയായിരുന്നോ…??? ഞങ്ങളോട്കാര്യങ്ങള്തുറന്നുപറയണമായിരുന്നു. ഇപ്പോള്പറയുന്നു, തൃണമൂലാണ്പ്രതിയെന്ന്​…

ഇന്ന്​ രാത്രി ഞങ്ങള്‍ വലിയൊരു ആഘോഷ പരിപാടി നടത്തുന്നുണ്ട്​. പാര്‍ട്ടിയെ വൈറസ്​ മുക്​തമാക്കിയതിന്​ അവരോട്​ നന്ദി അറിയിക്കാനാണത്​. ഇനി വെല്ലുവിളി നേരിട്ടാണ്​. ബി.ജെ.പിക്കും തൃണമൂലിനും ഇടയില്‍ ഇനി ദല്ലാള്‍മാരില്ല. ഇപ്പോള്‍ യുദ്ധം നേരിട്ടാണ്​. ഇത്​ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക്​ ആഘോഷിക്കാനുള്ള വൈകുന്നേരമാണ്​. ഇപ്പോള്‍ പാര്‍ട്ടിയില്‍ വിശ്വാസ വഞ്ചകരില്ല. പേപ്പര്‍ പുലികളുമില്ല. മിത്ര എ.എന്‍.​െഎ ന്യൂസ്​ ഏജന്‍സിയോട്​ വ്യക്​തമാക്കി.

കോവിഡ് ബാധിച്ച്‌ താന്‍ കിടപ്പിലായപ്പോള്‍ വിളിച്ചത് അമിത് ഷാ മാത്രമാണെന്ന്​ സുവേന്ദു അധികാരി ഷായുടെ റാലിയില്‍ പ​െങ്കടുത്തുകൊണ്ട്​ പറഞ്ഞിരുന്നു. രണ്ട് പ്രാവശ്യം അദ്ദേഹം വിളിച്ച്‌ ആരോഗ്യകാര്യങ്ങള്‍ തിരക്കി. തൃണമൂലില്‍ വര്‍ഷങ്ങളോളം ഒരുമിച്ച്‌ പ്രവര്‍ത്തിച്ച ഒരൊറ്റ നേതാവ് പോലും തന്നെ വിളിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തി​െന്‍റ പരാതി.

മുന്‍ മന്ത്രികൂടിയായ സുവേന്ദു അധികാരി 2011ല്‍ മമത ബാനര്‍ജിയെ അധികാരത്തിലേറ്റാന്‍ സഹായിച്ച നന്ദിഗ്രാം സമരത്തിന്​ നേതൃത്വം കൊടുത്തയാളാണ്​. മമതയുടെ വലംകൈയായിരുന്ന മുകുള്‍ റോയി ശാരദ ചിട്ടിത്തട്ടിപ്പ്​ അടക്കമുള്ള കേസുകളില്‍പ്പെട്ടതിനെ തുടര്‍ന്ന്​ ബി.ജെ.പിയില്‍ ചേക്കേറിയപ്പോള്‍ തൃണമൂലില്‍ രണ്ടാമനായിരുന്നു​ സുവേന്ദു.

LEAVE A REPLY

Please enter your comment!
Please enter your name here