ബത്തോരി: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള യാത്രാ നിരോധനത്തിനെതിരെ നടന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മന്ത്രിമാരടക്കം സമരത്തിനു പിന്തുണ അറിയിച്ച പശ്ചാത്തലത്തിലാണ് നടപടി.

സമര നേതാക്കളുമായി സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും ചര്‍ച്ച നടത്തി. തുടര്‍ന്നാണ് 12 ദിവസം നീണ്ട സമരം അവസാനിച്ചത്. വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കും. മുതിര്‍ന്ന അഭിഭാഷകരെ കേസില്‍ നിയോഗിക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് മന്ത്രിമാര്‍ നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 18 നാണ് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here