വിശ്വാസികള്‍ പ്രതിഷേധിച്ചു, സിസ്റ്റര്‍ ലൂസിക്കെതിരായ വിലക്ക് നീക്കി ഇടവക

0

മാനന്തവാടി: ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരായ വിലക്കുകള്‍ ഇടവക പിന്‍വലിച്ചു. എഫ്.സി.സി. സന്യാസമൂഹം മദര്‍ സുപ്പീരിയറാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി സ്വീകരിച്ചത്. പ്രാര്‍ഥന, ആരാധന, കുര്‍ബാന എന്നി ചുമതലകില്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

ഇടവകയിലെ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്. പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് ഒരു വിഭാഗം തള്ളിക്കയറി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെയാണ് വിശ്വാസികളുടെ പേരുപറഞ്ഞു സ്വീകരിച്ച നടപടി ഇടവക വികാരി പിന്‍വലിച്ചു. തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here