തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റേത് അപകട മരണം എന്ന നിഗമനത്തിലേക്ക് സി.ബി.ഐ. എത്തുന്നു. അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌ക്കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി തെറ്റാണ്. അപകട സമയത്ത് അര്‍ജുന്‍ തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും സി.ബി.ഐ പറയുന്നു. അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും സോബി സഹകരിച്ചിരുന്നില്ല. പോളിഗ്രാഫ് ടെസ്റ്റിന് തയ്യാറാവാത്ത സോബി പിന്നീട് ലെയ്ഡ് വോയിസ് ടെസ്റ്റിന് മാത്രമാണ് തയ്യാറായത്. ബാലഭാസ്‌ക്കറിന്റെ മാനേജര്‍ വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here