ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം

0

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം. അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്ന ബിഷപ്പിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. കേരളത്തില്‍ പ്രവേശിക്കരുത്, പരാതിക്കാരിയേയോ സാക്ഷകളെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, കുറ്റപത്രം സമര്‍പ്പിക്കും വരെ രണ്ടാഴ്ച കൂടുന്‌പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നിടത്ത് ഹാജരാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. പാലാ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ് ഇന്ന് വൈകിട്ടോടെ പുറത്തിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here