തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസിന് മുമ്പാകെ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭ ചേരുന്നതിനാല്‍ ജോലി തിരക്കുണ്ടെന്ന് അയ്യപ്പന് കസ്റ്റംസിനെ അറിയിച്ചു. ചോദ്യം ചെയ്യലിന് വേറൊരു ദിവസവും അയ്യപ്പന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാനായിരുന്നു കസ്റ്റംസിന്റെ നോട്ടീസ്. അയ്യപ്പന് ഇന്നലെ വൈകുന്നേരം കസ്റ്റംസിനെ വിളിക്കുകയും 12 മണിയോടെ ഹാജരാകാം എന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാത്രി വൈകി ചോദ്യം ചെയ്യലിന് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും വെളളിയാഴ്ച നിയമസഭ ചേരുന്നതിനാല്‍ ജോലി തിരക്ക് ഉണ്ടെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിക്കുകയായിരുന്നു.
അതേസമയം, അന്വേഷണവുമായി അയ്യപ്പന് സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിലപാട്. ആദ്യം നോട്ടീസ് നല്‍കിയിട്ടും നോട്ടീസ് കിട്ടിയില്ലെന്നായിരുന്നു അയ്യപ്പന്റെ നിലപാട്. മൂന്നാമത്തെ നോട്ടീസ് നല്കിയ ശേഷവും ഹാജരായില്ലെങ്കില്‍ വാറണ്ട് അടക്കമുളള നടപടികളിലേക്ക് കസ്റ്റംസ് കടക്കും.