• കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഈറോഡ് പോലീസ് കേസെടുത്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശി എ. ഹേമരാജിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.
  • ബസപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. അടിയന്തരമായി രണ്ടു ലക്ഷം രൂപ ഒരാഴ്ചയ്ക്കകം ലഭ്യമാക്കും. ബാക്കി തുക ഒരു മാസത്തിനകം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് 30 ലക്ഷം രൂപ നല്‍കും.
  • അപകടത്തിന്റെ കാരണം ലോറി ഡ്രൈവര്‍ ഉറങ്ങിയതാണെന്ന് പ്രാഥമിക നിഗമനം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് ലോറി ചരിഞ്ഞ് ബസില്‍ ഇടിച്ചത്. ലോറി മീഡിയനിലൂടെ 50 മീറ്ററോളം ഓടിയെന്ന് ആര്‍.ടി.ഒ വ്യക്തമാക്കി.

കോയമ്പത്തൂര്‍: ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വന്ന കെ.എസ്.ആര്‍.ടി.സി. വോള്‍വോ അവിനാശിയില്‍ അപകടത്തില്‍പ്പെട്ട് 19 പേര്‍ മരിച്ചു. മരിച്ചവരില്‍ 18 പേരും മലയാളികളാണ്. 15 പുരുഷന്മാരും നാലു സ്ത്രീകളുമാണ് മരണപ്പെട്ടത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 20 ആംബുലന്‍സുകള്‍ തിരുപ്പൂരിലേക്ക് അയച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ മന്ത്രിമാരും മറ്റു ജനപ്രതിനിധികളും നേതൃത്വം നല്‍കിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം കഴിയുന്ന മുറയ്ക്ക് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നുണ്ട്. സംഭവത്തില്‍ തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചു.

പുലര്‍ച്ചെ മൂന്നരയ്ക്ക് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വച്ച് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ പൊട്ടി, നിയന്ത്രണം വിട്ട് ബസിലിടിക്കുകയായിരുന്നു. വെന്നാണ് നിഗമനം. ആറു മാസം മാത്രമാണ് ലോറിയുടെ പഴക്കം. അതിനാല്‍ തന്നെ ഡ്രൈവര്‍ ഉറങ്ങിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം.

മരിച്ചവിരല്‍ അഞ്ചു സ്ത്രീകളുണ്ട്. 10 പേര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചു തകര്‍ന്ന നിലയിലാണ്. ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. എറണകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ 48 സീറ്റുകളും ബുക്ക് ചെയ്തിരുന്നു. യാത്രക്കാരില്‍ ഏറെയും മലയാളികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here