ശിപാര്‍ശ നല്‍കി, ഓട്ടോ ടാക്‌സി നിരക്കുകള്‍ കൂടും

0

തിരുവനന്തപുരം: ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും ഗതാഗതമന്ത്രിയും വ്യക്തമാക്കി.

ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 20 രൂപയില്‍ നിന്നു 30 രൂപയാക്കുന്നതിനാണു ശിപാര്‍ശ. ടാക്‌സി നിരക്ക് 200 രൂപയായി ഉയര്‍ന്നേക്കും. നിലവിലെ മിനിമം നിരക്ക് 150 രൂപയാണ്. കിലോമീറ്റര്‍ ചാര്‍ജിലും വര്‍ദ്ധനയുണ്ടാകുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here