പോലീസിനെയും മാവോയിസ്റ്റ് വിരുദ്ധ നടപടിയെയും ന്യായീകരിച്ച് ചീഫ് സെക്രട്ടറി, രാഷ്ട്രീയ മറുപടിയുമായി ദേശാഭിമാനി

0
11

തിരുവനന്തപുരം: അട്ടപ്പാടിയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസും കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവര്‍ ലക്ഷ്യം വയ്ക്കുന്നത് മുതലെടുപ്പാണെന്ന് ആരോപിച്ചു ദേശാഭിമാനിയും രംഗത്ത്.

ജനാധിപത്യ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികളാണെന്നും ഒരു കാരണവശാലും ഇത്തരം ആശയങ്ങളെ അംഗീകരിക്കാനാകില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തില്‍ ടോം ജോസ് പറയുന്നു. മാവോദി തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. തീവ്രവാദികളുമായി ബന്ധപ്പെട്ട പതിനാറോളം സംഘടനകള്‍ നഗരമേഖലകളില്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുള്ള വിവരവും അദ്ദേഹം പങ്കുവയ്ക്കുന്നു.

അതേസമയം, പ്രതിപക്ഷത്തിന്റെയും സി.പി.ഐയുടെയും നിലപാടിനെ ചോദ്യം ചെയ്തും മറുപടി പറഞ്ഞുമാണ് ദേശാഭിമാനി രംഗത്തെത്തിയിട്ടുള്ളത്. സി.പി.എം മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവത്കരിചച് പോലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്നും ദേശാഭിമാനി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു. യു.എ.പി.എ ദുരുപയോഗം അനുവദിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here