വി.ടി ബല്‍റാമിന് നേരെ കയ്യേറ്റ ശ്രമം, തൃത്താലയില്‍ ഹര്‍ത്താല്‍

0

പാലക്കാട്: എകെജിക്കെതിരെ വിമര്‍ശനം ഉന്നയിച്ച വി.ടി ബല്‍റാമിന് നേരെ കയ്യേറ്റ ശ്രമം. തൃത്താല കൂറ്റനാട്ട് നടന്ന പരിപാടിക്കിടെ ബല്‍റാമിന് നേരെ ചീമുട്ടയെറിയുകയായിരുന്നു.ബല്‍റാമിനെ പ്രതിരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷം ഉടലെടുത്തു.സ്വകാര്യപരിപാടിക്കെത്തിയ ബല്‍റാം കാറില്‍ നിന്നറങ്ങിയതേ ചീമുട്ടയെറിയുകയായിരുന്നു.പിന്നീട് എംഎല്‍എയുടെ വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. സിപിഎം പ്രവര്‍ത്തകരെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. തുടര്‍ന്ന് പൊലീസെത്തി ഇരുകൂട്ടരെയും വിരട്ടി ഓടിക്കുകയായിരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച് തൃത്താലയില്‍ കോണ്‍ഗ്രസ് വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here