ബ്ലാക്ക് മെയിലിംഗ് പരാതിയില്‍ പൊലീസ് നടന്‍ ദിലീപിന്‍റെ മൊഴിയെടുക്കുന്നു

0

കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവങ്ങളെ തുടര്‍ന്നുണ്ടായ ബ്ലാക്ക് മെയിലിംഗ് പരാതിയില്‍ പൊലീസ് നടന്‍ ദിലീപിന്‍റെ മൊഴിയെടുക്കുന്നു. മൊഴി നൽകാൻ ദിലീപ് ആലുവ പൊലീസ് ക്ലബിലെത്തി. മൊഴി നല്‍കുന്നതിന് സംവിധായകന്‍ നാദിര്‍ഷയും ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. ബ്ലാക്‌മെയിലിങ് സംബന്ധിച്ച് താന്‍ നല്‍കിയ പരാതിയിലാണ് പോലീസ് മൊഴിയെടുക്കുന്നതെന്നാണ് ദിലീപ് വ്യക്തമാക്കിയത്. സുനിൽ കുമാറിന്‍റെ മൊഴിയെ കുറിച്ചും ചോദ്യം ചെയ്യലുണ്ടാകും .

മാധ്യമവിചാരണയ്ക്ക് നിന്നുതരില്ലെന്നും പറയാനുള്ളത് പൊലീസിനോട് പറയുമെന്നും ദിലീപ് പറഞ്ഞു. പറയാനുള്ളത് കോടതിയേയും അറിയിക്കുമെന്നും ദിലീപ് വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here