കേന്ദ്രം ഇടപെട്ടതോടെ തടസം നില്‍ക്കുന്നവര്‍ മൗനികളാകുന്നു, അറ്റ്‌ലസ് രാമചന്ദ്രനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍

0
5

ഡല്‍ഹി: വര്‍ഷങ്ങളായി ദുബായ് ജയിലില്‍ കഴിയുന്ന വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെടല്‍ തുടങ്ങി. രാമചന്ദ്രന്റെ നാട്ടിലെയും വിദേശത്തെയും സ്വത്തുവിവരങ്ങള്‍ എതിര്‍ കക്ഷികളെ ബോധ്യപ്പെടുത്തി, കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നു.
12 കേസുകളില്‍ 11 എണ്ണത്തിലും ഒത്തുതീര്‍പ്പിനു വഴി തെളിയുന്നതായിട്ടാണ് റിപ്പോര്‍ട്ട്. കടംവീട്ടാന്‍ രാമചന്ദ്രനു ശേഷിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ എംബസി വഴി കൈമാറിയതോടെയാണ് ഇവര്‍ അത് അംഗീകരിക്കാന്‍ തയാറായത്. എന്നാല്‍, ഗുജറാത്ത് സ്വദേശികളായ രണ്ടു വ്യക്തികളുമായുള്ള കേസുകളാണ് ധാരണയിലെത്താതെ തുടരുന്നത്. വരുമായി ബി.ജെ.പിയും പ്രധാനമന്ത്രിയും ചുമതലപ്പെടുത്തിയ രാംമാധവ് അടക്കമുള്ള നേതാക്കള്‍ ചര്‍ച്ച തുടരുകയാണ്.
രാമചന്ദ്രന്റെ ബന്ധുക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മോചനത്തിന വിഷയത്തില്‍ ബി.ജെ.പി കേരള അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇടപെട്ടിരുന്നു. കുടുംബം നല്‍കിയ വിവരങ്ങളാണ് കുമ്മനം കേന്ദ്രസര്‍ക്കാരിനും ദേശീയ നേതൃത്വത്തിനും കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here