ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്ബലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. ആതിരയുടെ ഭര്‍തൃമാതാവായ ശ്യാമളയെ വീടിനോട് ചേര്‍ന്ന പറമ്ബില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച ശ്യാമളയുടെ മരുമകളായ ആതിരയെ  ജനുവരി 15 ന് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്‌ ആതിരയുടേത് ആത്മഹത്യയാണെന്നാണ് നിഗമനം. സമീപത്ത് ഉണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് കഴുത്ത് അറുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആത്മഹത്യയ്ക്ക് മുന്‍പായി ഉണ്ടാക്കിയതാകാം കൈകളിലെ മുറിവുകളെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ആതിരയുടെ വിവാഹം നവംബര്‍ 30 ന് ആയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിന് മുന്‍പായിരുന്നു ആതിരയെ കുളിമുറിയില്‍ കൈയിലെ ഞരമ്ബും കഴുത്തും മുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ സമഗ്ര അന്വേഷണം നടക്കുന്നതിനിടയിലാണ് ആതിരയുടെ ഭര്‍തൃമാതാവിനെയും  മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിലായിരുന്നു ആതിരയുടെ മരണം. ആതിര ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ശ്യാമളയുടെ ആത്മഹത്യ. ആതിരയുടെ മരണത്തില്‍ ശ്യാമളയ്ക്ക് നേരെ പലരും സംശയമുന്നയിച്ചിരുന്നു. ശ്യാമള മകളോട് വഴക്കുണ്ടാക്കുമായിരുന്നുവെന്ന് ആതിരയുടെ അമ്മ മൊഴി നല്‍കിയിരുന്നു. ആതിര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പിന്നിലെ കാരണം കണ്ടെത്തണമെന്നും ഭര്‍തൃപിതാവും ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here