മുന്‍പ്രധാനമന്ത്രി വാജ്‌പേയ് അന്തരിച്ചു

0

ഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയ് (94) അന്തരിച്ചു. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്‌പേയി വൃക്ക തകരാറിലായതിനെത്തുടര്‍ന്നു ജൂണ്‍ 11 മുതല്‍ ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം അനാരോഗ്യം കാരണം പൊതുരംഗത്തുനിന്നു പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. 2009ല്‍ പക്ഷാഘാതം പിടിപെട്ടതോടെ ആരോഗ്യം ക്ഷയിച്ചു. വൈകാതെ മറവിരോഗവുമുണ്ടായി. പിന്നീട് ഇതുവരെയും കോമ അവസ്ഥയിലായിരുന്നു. തിങ്കളാഴ്ച ആരോഗ്യസ്ഥിതി അങ്ങേയറ്റം വഷളാവുകയും ഇന്നു വൈകീട്ട് 5.05 നു മരണം സ്ഥിരീകരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here