ഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകിച്ചു. http://nrcassam.nic.in/ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടികയില്‍ 3.11 കോടി ആളുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 19.06 ലക്ഷം ആളുകള്‍ ഇടം നേടിയിട്ടില്ല.

പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ നാലു മാസം സമയം അനുവദിച്ചിട്ടുണ്ട്. ആറു മാസത്തിനകം അപ്പീലില്‍ തീരുമാനമെടുക്കും. 2018 ജൂലൈ 30 നു പ്രസീദ്ധീകരിച്ച കരട് പട്ടികയില്‍ അപേക്ഷിച്ച 3.28 കോടി പേരില്‍ 2.89 കോടി പേരാണ് ഉള്‍പ്പെട്ടിരുന്നത്. 41 ലക്ഷം ആളുകള്‍ അന്ന് പട്ടികയില്‍ പുറത്തായിരുന്നു. അന്തിമ പട്ടിക പുറത്തുവരുമ്പോള്‍ 19.06 ലക്ഷം പേര്‍ പുറത്താണ്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും സങ്കീര്‍ണമായ നടപടികള്‍ക്കൊടുവിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here