മൂന്നാം ഊഴം: ഡല്‍ഹി മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്തു

0
3

ഡല്‍ഹി: മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനത്തു നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹേ്‌ളാത്, ഇമ്രാന്‍ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. വിവിധ മേഖലകളില്‍ നിന്നുള്ള അമ്പതോളം പ്രതിനിധികളെയാണ് അതിഥികളായി കെജ്രിവാള്‍ ചടങ്ങിലേക്കു ക്ഷണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here