തിരുവനന്തപുരം:യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്നും ആ പേരില്‍ അതിനെ ഹൈജാക്ക് ചെയ്യാന്‍ ആരേും അനുവദിക്കില്ലെന്നും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ യോഗ ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

യോഗ മതത്തിന്റെ ഭാഗമാണെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നു. ഇതിനായി ആര്‍ക്കും മനസിലാകാത്ത സൂക്തങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ആ സൂക്തങ്ങള്‍ ഉണ്ടാകുന്നതിനും മുന്‍പ് തന്നെ യോഗ ഇവിടെ ഉണ്ടായിരുന്നു എന്ന് നമ്മള്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ യോഗ പരിശീലനത്തിനായുള്ള പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ് ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നേതൃത്വത്തിലും യോഗ അഭ്യാസങ്ങള്‍ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here