സുഹൃത്തുകള്‍ ശരീരത്തോടു ചേര്‍ത്തുവച്ച വയലിനുമായി ബാലഭാസ്‌കര്‍ യാത്രയായി

0

തിരുവനന്തപുരം: ബാലഭാസ്‌കറിന് സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി. യൂണിവേഴ്‌സിറ്റി കോളജിലും കലാഭവനിലും പൊതുദര്‍ശനത്തിനുശേഷം തിരുമലയിലെ വസതിയില്‍ എത്തിച്ച ഭൗതികശരീരം പതിനൊന്നേകാലോടെ സംസ്‌കരിച്ചു.

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. ആയിരങ്ങളാണ് സംഗീത പ്രതിഭയെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി എത്തിയത്. അന്ത്യയാത്രയ്ക്ക് വയലിന്റെ ഒരു മാതൃക സുഹൃത്തുകള്‍ ബാലഭാസ്‌കറിന്റെ ശരീരത്തോട് ചേര്‍ത്തു വച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here