പ്രാര്‍ത്ഥനകള്‍ വിഫലം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

0

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായി ബാലഭാസ്‌കര്‍ (40) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.

ശസ്ത്രക്രിയയ്ക്കുശേഷം വെന്റിലേറ്ററില്‍ നില ഗുരുതരമായി തുടര്‍ന്നിരുന്ന ബാലഭാസ്‌കറിന്റെ ആരോഗ്യസ്ഥിതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മെച്ചപ്പെട്ടിരുന്നു. രാത്രി 12. 30 ഓടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചതിരിഞ്ഞ് സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കഴിഞ്ഞ വെളളിയാഴ്ച പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്ത് അപകടത്തില്‍പ്പെട്ടത്. തേജസ്വിനി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്.

ഹ്യൂഷന്‍ സംഗീതപരിപാടിയിലൂടെ ചെറുപ്രായത്തില്‍ തന്നെ ശ്രദ്ധേയനായ ബാലഭാസ്‌കര്‍ ചലച്ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാരം 2008ല്‍ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here