പെണ്‍കുട്ടികള്‍ രുചിയറിയാതെ ഭക്ഷണം കഴിക്കണമെന്നു പറഞ്ഞ വിധുബാലക്കെതിരേ സോഷ്യല്‍ മീഡിയ. വിധുബാലയെ പതിനാറാം നൂറ്റാണ്ടിലെ അമ്മായി അമ്മയെന്നാണ് പുതുതലമുറയുടെ വിമര്‍ശനം.

ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലെത്തിയ വിധു ബാലയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമാകുന്നത്. പ്രശസ്ത മലയാള നടിമാരായ ആനിയും വിധു ബാലയും അവതരിപ്പിക്കുന്ന ആനീസ് കിച്ചണും കഥയല്ലിത് ജീവിതവും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ടെങ്കിലും ഇൗ പരാമര്‍ശനമാണ് വിവാദത്തിനാധാരം.
സിനിമാപ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ മൂവി സ്ട്രീറ്റില്‍ രജിത് ലീല രവീന്ദ്രന്‍ എഴുതിയ കുറിപ്പാണ് ചര്‍ച്ചയ്ക്കാധാരമാകുന്നത്.

കുറിപ്പ് വായിക്കാം:

ഇതു കേട്ട ആനി ആവേശത്തോടെയും, സന്തോഷത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുന്‍ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു.ഇതു കേട്ടപ്പോള്‍, ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആന്‍ഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടില്‍ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാന്‍ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി പ്രസ്താവിക്കുകയുണ്ടായി.
കണ്ടപ്പോള്‍ എനിക്ക് തോന്നി ഇവര്‍ക്ക് മക്കളായി പെണ്‍കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്ന്. രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക. അതല്ല ഇവര്‍ക്ക് ആണ്‍മക്കളാണ് ഉള്ളതെങ്കില്‍ അവരുടെ വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കില്‍ പതിനാറാം നൂറ്റാണ്ടില്‍ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആര്‍ക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കും.”

LEAVE A REPLY

Please enter your comment!
Please enter your name here