ഗ്‌ളാമറസായ വിവാഹഫോട്ടോഷൂട്ടുകളാണ് നിലവിലെ ട്രെന്‍ഡ്. നവമാധ്യമങ്ങളില്‍ തരംഗമാകാന്‍ എന്തും ചെയ്യാന്‍ ഒരുക്കമാണ് നവവധൂവന്മാര്‍. എന്നാല്‍ ‘സേവ് ദ ഡേറ്റ്’ ഫോട്ടോഷൂട്ട് എന്നു തെറ്റിദ്ധരിച്ച ഒരു ഫോട്ടോഷൂട്ടാണ് കഴിഞ്ഞദിവസത്തെ സോഷ്യല്‍മീഡിയാ ട്രെന്‍ഡ്.

1988-ല്‍ ഭരതന്‍ സംവിധാനം നിര്‍വഹിച്ച് അനശ്വരമാക്കിയ ‘വൈശാലി’ എന്ന ചിത്രത്തിലെ രംഗങ്ങളുടെ റീമേക്ക് ചിത്രങ്ങളാണ് ‘സേവ് ദ ഡേറ്റ്’ എന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ടത്. ഋഗ്വേദ ബോട്ടീക്കിനുവേണ്ടി മിഥുന്‍ ശാര്‍ക്കര പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലായത്.

വൈശാലിയില്‍ സുപര്‍ണ്ണ ആനന്ദും സഞ്ജയ് മിത്രയും അഭിനയിച്ച് പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടിയ ക്ലാസിക് രംഗങ്ങളുടെ ആവര്‍ത്തനത്തിനായിരുന്നു ശ്രമം. എന്നാല്‍ ‘സേവ് ദ ഡേറ്റ്’ ചിത്രങ്ങള്‍ എന്ന മട്ടിലാണ് വാട്‌സാപില്‍ പ്രചരിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here