ഷെഹനായ് സംഗീതത്തിന്റെ മാസ്‌രികത ലോകത്തിന് പകര്‍ന്നുനല്‍കിയ ഇന്ത്യന്‍ സംഗീതജ്ഞന്‍ ഉസ്താദ് ബിസ്മില്ലാഖാന് ഗൂഗിളിന്റെ ആദരം. അദ്ദേഹത്തിന്റെ പിന്നാള്‍ ദിനമായ ഇന്ന് (മാര്‍ച്ച് 21) ഗൂഗിളിന്റെ ഹോംപേജില്‍ അദ്ദേഹത്തെ ഓര്‍ത്തുകൊണ്ടാണ് ആദരമൊരുക്കിയത്. 1916 മാര്‍ച്ച് 21ന് ബിഹാറിലാണ് അദ്ദേഹം ജനിച്ചത്. 2001 ല്‍ ഭാരതരത്‌ന പുരസ്‌കാരം നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. 2006 ആഗസ്റ്റ് 21 ന് തൊണ്ണൂറാം വയസിലാണ് അദ്ദേഹം വിടവാങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here