അവളോട് മാപ്പ്, ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിശാഗന്ധിയില്‍ സ്‌നേഹ കൂട്ടായ്മ

0

തിരുവനന്തപുരം: കോവളത്ത് കൊലപ്പെട്ട ലിത്വാനിയന്‍ വിദേശ വനിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനത്ത് സ്‌നേഹസംഗമം. യുവതിയോടും കുടുംബത്തോടും കേരളത്തിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറഞ്ഞു. സഹായിച്ച എല്ലാവര്‍ക്കും കുടുംബാംഗങ്ങള്‍ നന്ദി രേഖപ്പെടുത്തി.

‘… ഞങ്ങള്‍ അവളെ തിരഞ്ഞു നടക്കുമ്പോള്‍ ഒരു പക്ഷേ അവള്‍ ജീവനോടെ ഇല്ലായിരുന്നു… ‘ലാത്വിയന്‍ യുവതിയുടെ സഹോദരിയുടെ വാക്കുകള്‍ വേദനയോടെയാണ് നിശാഗന്ധിയില്‍ ഒത്തുചേര്‍ന്നവര്‍ കേട്ടു. മെഴുകുതിരി കത്തിച്ചും പൂക്കള്‍ അര്‍പ്പിച്ചുമാണ് സ്‌നേഹസംഗമം ഒരുക്കിയത്. ലാത്വിയന്‍ യുവതിയുടെ ഓര്‍മ്മ നിലനിര്‍ത്താനായി നിശാഗന്ധിക്ക് സമീപം കുടുംബാംഗങ്ങള്‍ മരം നട്ടു. ലാത്വിയന്‍ എംബസ്സി പ്രതിനി അന്നാ വട്ടേരയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here