പുന:പരിശോധനാ ഹര്‍ജിയില്ല, ഗുരുതര സ്ഥിതി സുപ്രീം കോടതിയെ ദേവസ്വം ബോര്‍ഡ് അറിയിക്കും

0

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്. പകരം ശബരിമലയിലെ നിലവിലെ ഗുരുതര സ്ഥിതി വിശേഷം സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയെ ഇതിനായി നിയോഗിക്കാനും ബോര്‍ഡ് തീരുമാനിച്ചു.

ഇരുപത്തിയഞ്ചോളം പുന:പരിശോധനാ ഹര്‍ജികളാണ് നിലവില്‍ സുപ്രീം കോടതിയുടെ മുന്നിലുള്ളത്. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട മറ്റു നടപടികളിലേക്കു കടക്കുന്നതിനും മനു അഭിഷേക് സിംഗ്‌വിയുമായി കൂടിയാലോചന നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here