വിളംബരമായി, പൂരങ്ങളുടെ പൂരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

0

തൃശൂര്‍: കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി തെക്കെഗോപുര നട തുറക്കുന്നതോടെ വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരവിളംബരത്തിന് ആരംഭമായി. പൂരങ്ങളുടെ പൂരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം.

തൃശൂരും പൂരസ്‌നേഹികളും ആവേശത്തിലാണ്. ഘടക ക്ഷേത്രങ്ങളിലൊന്നായ നെയ്തലക്കാവ് തട്ടക ക്ഷേത്രത്തില്‍ നിന്ന് രാവിലെ എട്ടിന് ഭഗവതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി 11 മണിയോടെ വടക്കുംനാഥനെ വണങ്ങിയതിനുശേഷം വടക്കുംനാഥനെ വലംവച്ചു തെക്കെഗോപുര വാതിലിനു സമീപമെത്തി. തുടര്‍ന്ന് ഗോപുരവാതില്‍ പൂരത്തിനായി തുറുന്നു വയ്ക്കും.
ശേഷം തിരുവമ്പാടി ക്ഷേത്രത്തിലെത്തുന്ന നെയ്തലക്കാവമ്മ ആനപ്പുറത്ത് നിന്നിറങ്ങാതെ തന്നെ സേവ സ്വീകരിച്ച് തിരുവമ്പാടി ഭഗവതിയെയും ഉണ്ണിക്കണ്ണനെയും പ്രദക്ഷിണം വച്ച്, വിയ്യൂര്‍ മൂത്തേടത്ത് മനയില്‍ ഇറക്കി പൂജ നടത്തും. അതിനുശേഷം കുറ്റൂര്‍ ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളും.

നെയ്തലക്കാവമ്മയുമായി പൂരത്തിന് മുന്നോടിയായി ഇന്നലെ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ സാമ്പിള്‍ വെടിക്കെട്ട് നടത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here