ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

0

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനിയോസിസ് (80) ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ എറണാകുളം പുല്ലേപ്പടിക്കു സമീപം അഞ്ചരയോടെയാണ് സംഭവം.

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുന്നതിനായി വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ തെറിച്ച് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയില്‍ എത്തുമ്പോള്‍ തിരുമേനി ഉണ്ടായിരുന്നില്ല. എന്നാല്‍, ബാഗും മറ്റു സാധനങ്ങളും സീറ്റിലുണ്ടായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പുല്ലേപ്പടിക്കു സമീപത്തു നിന്നു മൃതദേഹം കണ്ടെത്തിയതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

സഭയുടെ ചുമതലയുമായി ബറോഡയിലായിരുന്നു മെത്രാപ്പൊലീത്ത. നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ച സാഹചര്യത്തിലാണ് ട്രെയിനില്‍ മടങ്ങിയെത്തിയതെന്നാണ് നിഗമനം. മൃതദേഹം ജനറാലാശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ചെങ്ങന്നൂര്‍ ഭദ്രാസനം രൂപവത്കരിച്ചതു മുതല്‍ അദ്ദേഹം ഭദ്രാസനാധിപനാണ്. ഓര്‍ത്തഡോക്‌സ് സഭ സിനഡ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here