തിടമ്പേറ്റി രാമചന്ദ്രന്‍ വിളംബരം നടത്തി, ആവേശലഹരിയില്‍ പൂരനഗരി

0

തൃശൂര്‍: പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തി. ആയിരകണത്തിന് പൂരപ്രേമികളെ സാക്ഷിയാക്കി നെയ്തലക്കാവിലമ്മയുടെ തിടമ്പ് കൊമ്പന്‍ ദേവീദാസനില്‍നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്രദന്‍ ഏറ്റുവാങ്ങി. പടിഞ്ഞാറെനട വഴി ക്ഷേത്രത്തില്‍ പ്രവേശിച്ച രാമചന്ദ്രന്‍ തെക്കേഗോപുര നട തള്ളിത്തുറന്നതോടെ പൂരപ്രേമികള്‍ ആവേശഭരതായി.

ആന തിരിച്ച് പടിഞ്ഞാറേ നടയിലെത്തി പൂരം വിളബരം ചെയ്തു. തെക്കേഗോപുര നടയിലും മണികണ്ഠനാല്‍ പരിസരത്തും വന്‍ ജനക്കൂട്ടമാണ് രാമചന്ദ്രനെ കാണാന്‍ എത്തിയിരുന്നത്. മുന്‍വര്‍ഷത്തെക്കാള്‍ വലിയ തെരക്കാണ് പൂരവിളംബരത്തിന് അനുഭവപ്പെട്ടത്.

കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പൂര നഗരിയില്‍ ഇത്തവണയുള്ളത്. ആളുകളെ ബാരിക്കേഡ് കെട്ടിയാണ് നിയന്ത്രിച്ചത്. ആര്‍പ്പ് വിളിച്ച് ആവേശം ബഹളമാകരുതെന്ന് സംഘാടകരുടെ നിരന്തര അഭ്യര്‍ത്ഥനകള്‍ക്കിടെയാണ് ചടങ്ങുകള്‍ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here