തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി, പൂര വിളംബരത്തില്‍ പങ്കെടുക്കും

0

തൃശൂര്‍: തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ ഉള്‍പ്പെടുത്തി. പൂര വിളംബരത്തിന് ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കളക്ടര്‍ അധ്യക്ഷയായ സമിതിയുടെ അനുമതി നല്‍കിയത്. ആനയുടെ പത്തു മീറ്റര്‍ പരിസരത്തേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കും.
നാല് പാപ്പാന്‍മാരുടെ സംരക്ഷണയില്‍ ആനയെ എത്തിച്ച് ചടങ്ങില്‍ മാത്രം പങ്കെടുപ്പിക്കാനാണ് നിര്‍ദേശം. ഒമ്പതര മുതല്‍ പത്തര വരെ മാത്രമേ എഴുന്നള്ളിക്കാന്‍ അനുമതിയുള്ളൂ. ആനയുടെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ സംഘം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മദപ്പാടില്ല, പാപ്പാന്‍മാരെ അനുസരിക്കുന്നു… രാമചന്ദ്രന് ഡോക്ടര്‍മാരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

മദപ്പാടില്ല. ശരീരത്തില്‍ മുറിവുകളില്ല. പാപ്പന്മാരെ അനുസരിക്കുന്നുണ്ട്… കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി.

പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനയെ വിളംബരത്തില്‍ പങ്കെടുപ്പിക്കണോയെന്ന് കലക്ടര്‍ തീരുമാനിക്കും. മൂന്ന് ഡോക്ടര്‍മാരാണ് ആനയെ പരിശോധിച്ചത്. രാമചന്ദ്രനെ ഒന്നര മണിക്കൂര്‍ നേരം എഴുന്നള്ളിക്കാമെന്ന് ഉറപ്പു കിട്ടിയെന്ന് വ്യക്തമാക്കുന്ന ആന ഉമകളുടെ സംഘം, ആനകളെ പൂരത്തിനു വിട്ടുനല്‍കുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here