സ്ത്രീകൾക്ക് അമ്യൂസ്മെന്റ് പാർക്കിലും ജിമ്മിലും പ്രവേശനമില്ല, താലിബാന്റെ പുതിയ വിലക്ക് ഈ ആഴ്ച നിലവിൽ വരും


കാബൂൾ | അമ്യൂസ്‌മെന്‍റ് പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി താലിബാൻ. ലിംഗവ്യത്യാസം പാലിക്കുന്നില്ലെന്നും ശിരോവസ്ത്രം ധരിക്കാതെയാണ് സ്ത്രീകൾ പ്രവേശിക്കുന്നതെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് വിലക്കേർപ്പെടുത്തുന്നതെന്ന് താലിബാൻ വക്താവ് അക്കെഫ് മോഹജെർ വ്യാഴാഴ്ച വ്യക്തമാക്കി.

വിലക്ക് ഈയാഴ്ച നിലവിൽ വരും. പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾ പ്രവേശിക്കുന്നത് പ്രത്യേക ദിവസങ്ങളിലാക്കിയ നേരത്തെ ഉത്തരവ് ഇറങ്ങിയിരുന്നു. അത് പാലിക്കാത്തതിനാലാണ് വിലക്കേർപ്പെടുത്തിയതെന്നും മോഹജെർ പറഞ്ഞു.

2021 ഓഗസ്റ്റിൽ അഫ്‌ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ സ്ത്രീകൾക്ക് നേരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടായിരുന്നു താലിബാൻ ഭരണം ആരംഭിച്ചത്. രാജ്യം പിടിച്ചടക്കുമ്പോൾ നൽകിയ വാഗ്‌ദാനങ്ങൾ ഒന്നും ഭരണം തുടങ്ങിയപ്പോൾ താലിബാൻ നടപ്പിലാക്കിയിട്ടില്ല.

The ban on afghan women using gyms and parks came into force this week


LEAVE A REPLY

Please enter your comment!
Please enter your name here