ഡല്‍ഹി: ശബരിമലയിലെ തിരുവാഭരണത്തിന്റെ കണക്കെടുക്കെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീം കോടതി നിയോഗിച്ചു. ഒരു മാസത്തിനുള്ളില്‍ സീല്‍വെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ അംഗീകരിച്ചാണ് ജഡ്ജി .രാമചന്ദ്രന്‍ നായരുടെ നിയമനം. തിരുവാഭരണം സുരക്ഷിതമായിരിക്കണമെന്നും, തിരുവാഭരണം ശബരിമല അയ്യപ്പന്റെ സ്വത്താണെന്നും, ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here