എ പ്ലസിനെന്തിന് ഫഌ്‌സ് ?

0

വിദ്യാഭ്യാസമെന്നത് തിരിച്ചറിവുകള്‍ കൂടിയാകണം. പത്താംക്ലാസ്പ്ലസ്ടു ഫലങ്ങള്‍ വന്നതോടെ നാടുനിറഞ്ഞ് ഫഌ്‌സ്‌ബോര്‍ഡുകള്‍വച്ച് മക്കളുടെ എപ്ലസ് വിവരം നാടറിയാന്‍ പാടുപെടുന്ന രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും കാലമാണിത്. ഈ പ്രവണതയ്‌ക്കെതിരേ രംഗത്തുവന്നിരിക്കയാണ് സംസ്ഥാന ശുചിത്വമിഷന്‍.

പത്താംക്ലാസ് പരീക്ഷാ ഫലത്തിനു പിന്നാലെയാണ് വിജയികള്‍ക്ക് അഭിനന്ദനമര്‍പ്പിച്ചുകൊണ്ടാണ് സന്തോഷനിമിഷങ്ങള്‍ പ്രകൃതി സൗഹൃദമായി ആഘോഷിക്കണമെന്ന ചിന്ത ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.

പ്ലാസ്റ്റിക്കും ഫഌ്‌സും ഉപയോഗിച്ച് വിജയത്തിന്റെ മാറ്റ് കുറയ്ക്കണോയെന്നും ശുചിത്വമിഷന്‍ ചോദിക്കുന്നു. സമൂഹത്തിന് ഉപകാരപ്പെടുംവിധം നിരവധി ട്രോളുകളിലൂടെ ശുചിത്വമിഷന്‍ നടത്തുന്ന ബോധവത്ക്കരണത്തിന് നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാനാകുമെന്നു തന്നെ പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here