തിരുവനന്തപുരം: കണ്ണൂര്‍ കീഴാറ്റൂരില്‍ ദേശീയ പാതാ വികസനത്തിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളികളെ തള്ളിപ്പറഞ്ഞ് മന്ത്രി ജി. സുധാകരന്‍. വയല്‍ക്കിളികളല്ല, കഴുകന്‍മാരാണ് സമരം നടത്തുന്നതെന്ന് നിയമസഭയില്‍ അദ്ദേഹം അധിക്ഷേപിച്ചു. വയലിന്റെ അരികത്ത് പോലും പോവാത്തവരാണ് സമരം നടത്തുന്നത്. വികസന വിരുദ്ധന്‍മാര്‍ മാരീച വേഷം പൂണ്ടു രംഗത്തു വിന്നിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമരക്കാര്‍ പ്രദേശത്തിന് പുറത്തു നിന്നുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു. വയല്‍ക്കിളികളുെട സമരപ്പന്തല്‍ കത്തിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി സതീശന്‍ എം.എല്‍.എ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. സംഭവത്തിന് അടിയന്തര സ്വഭാവമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here