മലമ്പുഴ യക്ഷിക്ക് വയസ് 50

0

മലമ്പുഴ ഉദ്യാനത്തില്‍ പാതിമയക്കത്തില്‍ ആകാശംനോക്കി നഗ്‌നയായിരിക്കുന്ന യക്ഷിക്ക് അമ്പത് തികയുന്നു. പ്രശസ്തശില്‍പി കാനായി കുഞ്ഞിരാമനാണ് യക്ഷിക്ക് ജീവന്‍ പകര്‍ന്നത്. 1969ല്‍ പണിതീര്‍ത്ത യക്ഷിയെക്കാണാന്‍ ഇന്നും ആയിരങ്ങളാണ് ദിനംപ്രതി മലമ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള ഉദ്യാനത്തിലെത്തുന്നത്. നിര്‍മ്മാണത്തിലിരിക്കെ തന്നെ ‘നഗ്‌നയക്ഷി’യെ ഒഴിപ്പിക്കാന്‍ സദാചാരവാദികളുടെ ശ്രമമുണ്ടായിരുന്നു. എന്നാല്‍ ക്രമേണ യക്ഷിയുടെ സൗന്ദര്യത്തിനുമുന്നില്‍ എല്ലാവരും അടിയറ പറഞ്ഞു. കഴിഞ്ഞകൊല്ലം പതിനൊന്ന് ലക്ഷത്തിലധികം സന്ദര്‍ശകരാണ് യക്ഷിയെ കാണാനെത്തിയത്. ജലവിഭവ വകുപ്പിന് കീഴിലുള്ള മലമ്പുഴ യക്ഷിയുടെ 50 ാം പിറന്നാള്‍ ആഘോഷിക്കാന്‍ വല്ല വകുപ്പുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here