സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനം: മോഹന്‍ലാല്‍ മുഖ്യാതിഥി

0

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും. മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹത്തെ ബുധനാഴ്ച ഔദ്യോഗികമായി ക്ഷണിക്കുമെന്നും മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കി.

മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ 107 പേര്‍ ഒപ്പിച്ച ഭീമ ഹര്‍ജി ലഭിച്ചിരുന്നു. പുരസ്‌കാരത്തിനായി മത്സരിച്ചവരില്‍ ഒരാള്‍ തന്നെ മുഴുവന്‍ പുരസ്‌കാര ജേതാക്കളെയും മുഖ്യമന്ത്രിയേയും മറികടന്ന് ചടങ്ങില്‍ മുഖ്യാഥിതിയാകുന്നത് ഔചിത്യമല്ലെന്നു കാണിച്ചായിരുന്നു ഹര്‍ജി. പിന്നാലെ വലിയ വിവാദങ്ങളുമുണ്ടായി.

തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് മോഹന്‍ലാലും ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലനും നേരത്തെ പ്രതികരിച്ചിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും സംഘടനകളും പ്രമുഖരും രംഗത്തെത്തി. പിന്നാലെയാണ് ബുധനാഴ്ച ഔദ്യോഗികമായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here