90 -ാമത് ഗുരുദേവ സമാധി ഇന്ന്

0

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 90-ാമത് മഹാസമാധി ഇന്ന്. സമാധി സ്ഥലമായ ഗിവഗിരിയില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ എത്തിത്തുടങ്ങി. പര്‍ണശാലയില്‍ ഹോമത്തോടെ രാവിലെ ഇവിടെ ചടങ്ങുകള്‍ തുടങ്ങി. ഗുരുദേവന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. അരുവിപ്പുറം മഠം, ആലുവ അദ്വൈതാശ്രമം തുടങ്ങി നാടിന്റെ വിവിധ സ്ഥലങ്ങളില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഉപവാസം, പ്രാര്‍ത്ഥന, അന്നദാനം തുടങ്ങി വിവിധ ചടങ്ങുകളാണ് വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here